കൂത്താട്ടുകുളം... പ്രസിദ്ധ സിനിമ നിർമ്മാതാവ് PKR പിള്ള (പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള) അന്തരിച്ചു. ചലച്ചിത്ര നിർമ്മാതാവ്, വിതരണക്കാരൻ, വ്യവസായി, നടൻ, എന്നീ നിലകളിൽ മലയാളം ചലച്ചിത്ര വ്യവസായത്തിൽ സജീവ സാനിദ്ധ്യമായിരുന്നു അദ്ദേഹം

കൂത്താട്ടുകുളം സ്വദേശി ആയിരുന്ന അദ്ദേഹം ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഷിർദി സായി ക്രിയേഷൻസിന്റെ സ്ഥാപകനും ഷിർദി സായി റിലീസിലൂടെ സിനിമകൾ വിതരണം ചെയ്തതും. ജന്മദേശമായ കൂത്താട്ടുകുളത്ത് അദ്ദേഹം ഒരു കൊട്ടാരം തന്നെ പണിതു. അക്കാലത്ത് 12 മുറികളുള്ള ഒരു കൂറ്റന്‍ ബംഗ്ലാവ്. തൊട്ടടുത്തായി വെണ്ണക്കല്‍ പ്രതിമയില്‍ തീര്‍ത്ത ഷിര്‍ദ്ദി ക്ഷേത്രം. ക്ഷേത്രത്തോട് ചേര്‍ന്ന് മനോഹരമായ ഓഡിറ്റോറിയവും പണിതു. ഇപ്പോൾ തൃശൂര്‍- പാലക്കാട് ഹൈവേയില്‍, പട്ടിക്കാട്ടുനിന്ന് പീച്ചി ഡാമിലേക്ക് ഒരു ക്രോസ് റോഡുണ്ട്. അവിടെ കമ്പനിപ്പടി ജംഗ്ഷനില്‍നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് ഒരു കിലോമീറ്ററോളം മുന്നോട്ടുപോകുമ്പോള്‍ ഇടതുവശത്തായി ഒരു ഇരുനില കെട്ടിടത്തിലാണ് താമസം. ഗേറ്റിന് മുന്‍വശത്തെ ഗ്രാനൈറ്റില്‍ ഗൃഹനാഥന്‍റെ പേരും വീട്ടുപേരും കൊത്തിവച്ചിരിക്കുന്നു. പികെആര്‍ പിള്ള. സായ്നിവാസ്.12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ താമസമാക്കിയത്. നാലുമക്കളില്‍ ഒരാളും നടനുമായിരുന്ന സിദ്ധു ആര്‍ പിള്ള ഗോവയില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ആറ് വര്‍ഷം മുമ്പ് മരിച്ചുപോയെ മകന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് പി കെ ആര്‍ പിള്ള ഇപ്പോഴുമെന്നാണ് ഭാര്യ രമ പറയുന്നത്.
1980-കളിൽ മോഹൻലാലിന്റെ എട്ട് സിനിമകൾ നിർമ്മിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനാണ്, അദ്ദേഹം 22 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്
Famous film producer PKR Pillai passed away
